lps

കാട്ടാക്കട: പൂവച്ചൽ പഞ്ചായത്തിലെ നെടുവൻതറട്ട ഗവ.എൽ.പി.സ്കൂളിൽ ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. രാമചന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടിയിൽ ഡോ. ജയനായൺജിയെ ആദരിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. മണികണ്ഠൻ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. സാജുകുര്യൻ, പി.ടി.എ അംഗങ്ങൾ, ബി.പി.ഒ സതീഷ് ബി.ആർ.സി ട്രെയിനർമ്മാർ, ഹെഡ്മിസ്ട്രസ് തുടങ്ങിയവർ സംസാരിച്ചു.