കാട്ടാക്കട:പുനലൂർ,കൊല്ലം,തിരുവനന്തപുരം,നെയ്യാറ്റിൻകര രൂപതകൾ ഉൾപ്പെടുന്ന സൗത്ത് സോൺ കരിസ്മാറ്റിക് സമ്മേളനം തൂങ്ങാംപാറ വിശുദ്ധ കൊച്ചു ത്രേസ്യ ദേവാലയത്തിൽ ഫാ.ജോസഫ് എൽക്കിൻ ഉദ്ഘാടനം ചെയ്തു.സൗത്ത് സോൺ ഡയറക്ടർ ഫാ.ജറാൾഡ് മത്യാസ് അദ്ധ്യക്ഷത വഹിച്ചു.കോ ഓഡിനേറ്റർ ജോർജ്ജ് തണ്ടളം,വിമൽ,സി.ടി. അനിത,വിമൽ,പോൾവിജയകുമാർ,സുനിത തുടങ്ങിയവർ സംസാരിച്ചു.നാല് രൂപതകളിൽ നിന്നുളള പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു.