nov28a

ആറ്റിങ്ങൽ:കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ആറ്റിങ്ങൽ ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് ചലഞ്ചേഴ്സ് ഫ്ലഡ്ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റിന് വേണ്ടി ആറ്റിങ്ങൽ ടാലന്റ് ട്യൂഷൻ സെന്റർ സംഭാവന ചെയ്ത ഒഫീഷ്യൽസ് ജേഴ്സി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ക്ലബ് പ്രസിഡന്റ് പ്രശാന്തിന് നൽകി പ്രകാശനം ചെയ്തു. മുഖ്യ രക്ഷാധികാരി അഡ്വ.സി.ജെ.രാജേഷ് കുമാർ,​ക്ലബ് അംഗങ്ങളായ സന്തോഷ്,അനൂപ് എന്നിവർ പങ്കെടുത്തു.ടൂർണമെന്റിന്റെ ഒന്നാം സമ്മാനമായ 111111/- രൂപ സ്പോൺസർ ചെയ്യുന്നത് സിറ്റി മൊബെൽ,ബ്ലൂ കൂൾ,സൂര്യ ടെക് എന്നിവർ ചേർന്നാണ്.ഡിസംബർ 13, 14, 15 തീയതികളിൽ ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് ഗ്രൗണ്ടിലാണ് ടൂർണമെന്റ് നടക്കുന്നത്.