kaduvettunnu

വക്കം: റെയിൽവേ ലൈനിലെ കാട് വെട്ടിത്തെളിച്ച് കയർ ഭൂവസ്ത്രം പുതയ്ക്കുന്ന പദ്ധതിക്ക് തുടക്കമായി. വക്കത്ത് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തിയാണ് റെയിൽവേ ട്രാക്കും പരിസരവും വൃത്തിയാക്കി സംരക്ഷിക്കുന്നത്. വക്കം ഗ്രാമ പഞ്ചായത്തിലെ തോപ്പിക്കവിളാകം മുതൽ മൂന്നാലുംമൂട് വരെയുള്ള ഒരു കിലോമീറ്ററോളം ഭാഗത്തെ കാടുകളാണ് വെട്ടിത്തെളിച്ചത്. ഇവിടെ കാടുകയറി നശിക്കാതിരിക്കാൻ കയർ ഭൂവസ്ത്രവും പുതയ്ക്കുമെന്ന് വാർഡ് അംഗം എൻ. ബിഷ്ണു പറഞ്ഞു. കാട് കയറിയതോടെ ഇഴജന്തുക്കളുടെ ശല്യം ഈ മേഖലയിൽ ഏറിയിരുന്നു. ഇതിന് പരിഹാരമായി 30 തൊഴിലുറപ്പുകാരെക്കൊണ്ട് ഇവിടെ വൃത്തിയാക്കിയത്. കാടുകൾ വെട്ടിതെളിക്കുന്നത് പൂർത്തിയായ ശേഷം മാത്രമേ കയർ ഭൂവസ്ത്രം പുതയ്ക്കു.