
കല്ലമ്പലം: വിദ്യാലയം പ്രതിഭയോടൊപ്പം പരിപാടിയുടെ ഭാഗമായി ഒറ്റൂർ കെ.ജി.എസ്.പി.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ മുൻ ഐ.എസ്.ആർ.ഒ സയന്റിസ്റ്റായിരുന്ന ശശി കെ. വെട്ടൂരിനെ ആദരിച്ചു. അദ്ദേഹത്തിന്റെ വീട്ടിലെത്തിയ കുട്ടികളുമായി ഐ.എസ്.ആർ.ഒയിലെ തന്റെ ജീവിതാനുഭവങ്ങളെ കുറിച്ചും ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ നേട്ടങ്ങളെ കുറിച്ച് സംസാരിക്കുകയും അവരുടെ ചോദ്യങ്ങൾക്ക് മറുപടിയും നൽകി.