വിതുര: വയനാട് ബത്തേരി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഷെഹലഷെറിന്റെ നിര്യാണത്തിൽ ഫെഡറേഷൻസ് ഒഫ് റസിഡന്റ്‌സ് അസോസിയേഷൻ വിതുര മേഖലാകമ്മിറ്റി അനുശോചിച്ചു. ഫ്രാറ്റ് വിതുര മേഖലാ പ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി തെന്നൂർ ഷിഹാബ്, പൊൻപാറ കെ.രഘു, തോട്ടുമുക്ക് അൻസർ, എ.ഇ.ഈപ്പൻ, സുലോചനൻനായർ, ശശിധരൻനായർ, രാമഭദ്രൻ, മലയടിരഞ്ജിത്, പുരുഷോത്തമൻനായർ, അജികുമാർ, എം.എ.ബക്കർ, അനിരുദ്ധൻ, ജേക്കബ് എന്നിവർ അനുസ്മരപ്രഭാഷണം നടത്തി.