വർക്കല:തിരുവനന്തപുരം ടെക്നോപാർക്കിലെ ഇ വൈ ഫിനാൻഷ്യൽ സർവീസസിലെ റിസ്ക്ക് ടീം അംഗങ്ങൾ പത്താം വാർഷികം പ്രമാണിച്ച് പാപനാശം കടൽതീരത്ത് ശുചീകരണ പ്രവർത്തനം നടത്തി.ടീം ലീഡർമാരായ പ്രശാന്ത് ബി. കുട്ടുവയുടെയും ഡിനു പനംപുന്നയുടെയും നേതൃത്വത്തിലാണ് മുപ്പതംഗ സംഘം കടൽതീരം വൃത്തിയാക്കിയത്.തീരത്ത് പ്ലാസ്റ്റിക് മാലിന്യം ഒഴിയാബാധപോലെ അടിഞ്ഞുകൂടികിടക്കുകയായിരുന്നു.നഗരസഭാ അധികൃതരുമായി ബന്ധപ്പെട്ട ശേഷം പ്ലാസ്റ്റിക്,ജൈവ മാലിന്യങ്ങൾ വെവ്വേറെ നിക്ഷേപിക്കുവാനുളള വേസ്റ്റ് ബിന്നുകളും സ്ഥാപിച്ചു.