തിരുവനന്തപുരം: ആര്യനാട് ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി നടത്തിയ ഗാന്ധിജി സങ്കൽപയാത്ര കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ ആശയങ്ങൾ നടപ്പാക്കികൊണ്ടിരിക്കുന്നത് മോദി സർക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ് അദ്ധ്യക്ഷത വഹിച്ചു. പി. സുധീർ, വെങ്ങാനൂർ സതീഷ്, ആർ.എസ്. രാജീവ്, കല്ലയം വിജയകുമാർ, മുക്കംപാലമൂട് ബിജു, മലയിൻകീഴ് രാധാകൃഷ്ണൻ, എം.വി. രഞ്ജിത്ത്, പുതുക്കുളങ്ങര അനി തുടങ്ങിയവർ സംസാരിച്ചു.