
കള്ളിക്കാട്:കള്ളിക്കാട് അജയേന്ദ്രനാഥ് സ്മാരക സമിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഡോകെ.രാമചന്ദ്രൻ അനുസ്മരണവും നവാഗത ഡോക്ടർമാരുടെ സംഗമവും അനുമോദനവും ആയുർവേദ മെഡിക്കൽ ക്യാമ്പും പ്രമേഹരോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു.അനുസ്മരണയോഗം ഡോ.ജെ.ഹരീന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ.അജിത ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് ബി. വിനോദ് കുമാർ അദ്ധ്യ ക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം എൽ.കെ.കുമാരി,ഡോ.ജാക്വിലിൻ,ഡോ. വേണുഗോപാൽ,ഡോ.ചന്ദ്രരതീഷ്,ഡോ.അജയൻ,സെക്രട്ടറി ജെ.മണികണ്ഠൻ നായർ,ജോയിന്റ് സെക്രട്ടറി ഷൈജു
എന്നിവർ സംസാരിച്ചു.കള്ളിക്കാട് ഗ്രാമ പഞ്ചായത്തിലെ 30 നവാഗത ഡോക്ടർമാർക്ക് ഡോക്ടർ.കെ.രാമചന്ദ്രൻ മെമൊന്റോ നൽകി അനുമോദിച്ചു.സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് വിജുകുമാർ അനുസ്മരണപ്രമേയം അവതരിപ്പിച്ചു.