പാലോട്: പച്ച നെടുംപറമ്പ് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം മുതൽ പമ്പ വരെ പാലോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ബസ് സർവീസ് ആരംഭിക്കണം എന്ന് ക്ഷേത്ര ഉപദേശക സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ മണ്ഡലകാലം ഒഴികെ മുൻ വർഷങ്ങളിൽ എല്ലാം പച്ച ക്ഷേത്രത്തിൽ നിന്നും പമ്പയിലേക്ക് ബസ് സർവീസ് ഉണ്ടായിരുന്നതാണ്. എന്നാൽ ഈ വർഷം മണ്ഡലകാലം ആരംഭിച്ച് രണ്ടാഴ്ച്ച പിന്നിട്ടിട്ടും ഇതുവരെ ബസ് സർവീസ് തുടങ്ങാത്തത്തിൽ പാലോട് കെ.എസ്. ആർ.ടി.സി ഇൻസ്‌പെക്ടർ ഇൻചാർജിന് നിവേദനം നൽകി. ക്ഷേത്ര സമിതി സെക്രട്ടറി പത്മാലയം മിനിലാൽ, വൈസ് പ്രസിഡന്റ് കെ. ജയകുമാർ, രാമചന്ദ്രൻ ആശാൻ, ബിജു, അരുൺ രാജ്, വിപിൻ കുമാർ, രാജേഷ്, വരുൺ രാജ്, അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.