camp

വെഞ്ഞാറമൂട്: തേമ്പാംമൂട് ജനതാ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ നടന്ന ത്രിദിന പ്രകൃതി പഠന ക്യാമ്പ് സമാപിച്ചു. ക്യാമ്പിനോട് അനുബന്ധിച്ച് വന ബോധവത്കരണ ശില്പശാലയും നടന്നു. ക്യാമ്പിൽ അസി. വൈൽഡ് ലൈഫ് വാർഡൻ സതീശൻ വന പാലനത്തെക്കുറിച്ച് ക്ലാസെടുത്തു. പ്രദേശത്തിന്റെ പ്രാധാന്യത്തെയും ആന പുനരധിവാസത്തിന്റെ ആവശ്യകതയെയും കുറിച്ച് ഫോറസ്റ്റ് ഓഫീസർ ലൈജു വിശദീകരിച്ചു. അഗസ്ത്യാർ വനം ബയോളജിക്കൽ പാർക്കിലെ ജൈവ വൈവിധ്യങ്ങളെക്കുറിച്ചുള്ള ക്ലാസിന് സ്കൂൾ ബോട്ടണി വിഭാഗം അദ്ധ്യാപകൻ എം. സുൽഫി നേതൃത്വം നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വിനോദ് ഡി.നായർ നന്ദി പറഞ്ഞു.