shafi

മുടപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി എല്ലാ ക്ലാസ് റൂമുകളിലും ലൈബ്രറികൾ എന്ന പദ്ധതിയുടെ ഭാഗമായി മംഗലപുരം എൽ.പി.എസിൽ സമ്പൂർണ ക്ലാസ് ലൈബ്രറി ഗ്രാമപഞ്ചായത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മംഗലപുരം ഷാഫി ഉദ്‌ഘാടനം ചെയ്തു. ഓരോ ക്ലാസിലും പുസ്തകങ്ങൾ ശേഖരിക്കാനുള്ള ഷെൽഫുകളും പുസ്തകങ്ങളും പൂർവവിദ്യാർത്ഥികൾ സ്‌കൂളിന് സംഭാവന ചെയ്തു. ബി.ആർ.സി ട്രെയിനർ സതീഷ്, ഹെഡ്മിസ്ട്രസ് ഹാജിസ ബീഗം, എസ്.എം.സി ചെയർമാൻ മുഹമ്മദ്‌, പി.ടി.എ പ്രസിഡന്റ് ജിറോഷ് മുഹമ്മദ്‌, ഷാജി, ഫാത്തിമ എന്നിവർ പങ്കെടുത്തു.