suragramasabha

മുടപുരം: അഴൂർ ഗ്രാമ പഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പ് തുക വിനിയോഗം, തൊഴിലാളികളുടെ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അഴൂർ ക്ഷേത്രം വാർഡിലെ ഗ്രാമ സഭ, അഴൂർ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു. ഗ്രാമ പഞ്ചായത്ത് മെമ്പർ സി. സുര സ്വാഗതം പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളി പൊന്നമ്പിളി അദ്ധ്യക്ഷത വഹിച്ചു. വില്ലജ് റിസോഴ്സ് പേഴ്സൺമാരായ മോനിഷ, ദിവ്യ, അഖിൽ ഉൽപ്രേഷ, ലീന, ഓവർസിയർ സോണ തുടങ്ങിയവർ പങ്കെടുത്തു. 264 തൊഴിലാളികൾ ഗ്രാമ സഭയിൽ പങ്കെടുത്തു.