
ബാലരാമപുരം: ബാലരാമപുരം വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മം അഡ്വ. എം. വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. ഇടമനക്കുഴി വാർഡിൽ പഞ്ചായത്ത് വിട്ടുനൽകിയ അഞ്ച് സെന്റ് സ്ഥലത്താണ് തെക്കേക്കുളത്ത് വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം ഉയരുന്നത്. കെട്ടിടം പണിയാൻ റവന്യൂ വകുപ്പ് 44 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കെൽ കമ്പനിയാണ് നിർമ്മാണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്. നാല് മാസം കൊണ്ട് പണികൾ പൂർത്തീകരിക്കുമെന്ന് കെൽ മാനേജിംഗ് ഡയറക്ടർ എബ്രഹാം അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വസന്തകുമാരി, വൈസ് പ്രസിഡന്റ് ഷാമിലാബീവി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഹരിഹരൻ, വാർഡ് മെമ്പർ എസ്. രാജേഷ്, നന്ദംകുഴി രാജൻ, പ്രഭ, തഹസീൽദാർ, കെ. മോഹനകുമാർ, ഡെപ്യൂട്ടി തഹസീൽദാർ ഐസക്ക്, ലാൽ വർഗ്ഗീസ്, തെക്കേക്കുളം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബാലരാമപുരം സതീഷ്, വില്ലേജ് ഓഫീസർ കുമാർ, മുൻ മെമ്പർ അർഷാദ് എന്നിവർ സംസാരിച്ചു.