ശ്രീനാരായണഗുരുദേവന്റെ 165-ാം ജയന്തിദിനമായ ഇക്കഴിഞ്ഞ ചിങ്ങത്തിലെ ചതയദിനത്തിൽ ഗുരുദേവൻ ഇന്ത്യയുടെ മഹാഭാഗ്യം എന്ന് കേരളകൗമുദിയിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിശേഷണം വായിക്കാനിടയായി. 1982 വരെ ഗുരുജയന്തി. സമാധിദിനങ്ങൾ കേരളത്തിലെ മാത്രം കേന്ദ്രാഫീസുകൾക്ക് അവധിയായിരുന്നത് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് നിറുത്തലാക്കി.
ശ്രീനാരായണീയ പ്രസ്ഥാനങ്ങൾ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും നിവേദനങ്ങൾ കൊടുക്കുകയും ചെയ്തു. 1983 ഡിസംബറിൽ ഇന്ദിരാഗാന്ധി ശിവഗിരി സന്ദർശിച്ചിട്ട് പ്രസംഗിച്ചപ്പോൾ പറഞ്ഞത് 'ലോകത്തിൽ ഇന്നുവരെയുണ്ടായിട്ടുള്ള പ്രവാചകൻമാരുടെയും ഗുരുക്കൻമാരുടെയെല്ലാം പേരിൽ അവധിദിവസങ്ങൾ പ്രഖ്യാപിച്ചാൽ പ്രവൃത്തിദിനങ്ങൾ വളരെ കുറയുമെന്നും പ്രവൃത്തിദിനങ്ങൾ കുറഞ്ഞാൽ കാര്യങ്ങളൊന്നും വേണ്ടപോലെ നടക്കാതെയാകുമെന്നും എന്നാൽ ഗുരുനാനാക്ക് ജയന്തിദിനം അന്നും ഇന്നും ഇന്ത്യയിലെ എല്ലാ കേന്ദ്രാഫീസുകൾക്കും അവധിയാണ്.
ഇത് നിറുത്തലാക്കാൻ ഒരു സർക്കാരും തുനിഞ്ഞിട്ടില്ല. മാറിമാറിവരുന്ന കേരള സംസ്ഥാന സർക്കാരുകൾ ഗുരുജയന്തിദിനവും സമാധിദിനവും നിറുത്തലാക്കാൻ ശ്രമിച്ചിട്ടില്ല. നിലവിലുള്ള എൻ.ഡി.എ സർക്കാർ ഗുരുദേവജയന്തി ഗുരുസമാധി ദിനങ്ങൾക്കുള്ള കേരളത്തിലെ കേന്ദ്ര ഒാഫീസുകൾക്കുണ്ടായിരുന്ന അവധി പുനഃസ്ഥാപിച്ച് കാണാൻ ആഗ്രഹിക്കുന്നു.
ജ്യോത്സ്യൻ സുനിൽആനന്ദ്
പരവൂർ.
9207067656.