കല്ലമ്പലം: വിദ്യാലയം പ്രതിഭയ്ക്കൊപ്പം പരിപാടിയുടെ ഭാഗമായി കരവാരം എച്ച്.എസ്.എസിൽ നിന്നും വിദ്യാർത്ഥികളും അദ്ധ്യാപകരുമായി 30ൽ പരം പേർ കല്ലമ്പലം ശാന്തികുടി സന്ദർശിച്ച് കവി വിശ്വതിലകൻ എം.ടിയുമായി ആശയവിനിമയം നടത്തി. സാംസ്കാരിക പ്രവർത്തകനും, എഴുത്തുകാരനുമായ വിശ്വതിലകനെ അദ്ധ്യാപിക പ്രിയ പൊന്നാടയണിച്ച് ആദരിച്ചു. അനിയാവ സാഹിത്യ സംഘം സെക്രട്ടറി കെ.കെ. രശ്മി, സാമൂഹ്യ പ്രവർത്തക അപർണ എസ്.ആർ, വാർഡ്‌ മെമ്പർ ബേബി, പൊതുപ്രവർത്തക ലാലി, എം .മധുസൂദനൻ നായർ തുടങ്ങിയവർ പങ്കെടുത്തു.