ggg

നെയ്യാറ്റിൻകര:പൊതുഗതാഗതം സംരക്ഷിക്കുക,ട്രാൻസ്പോർട്ട് ജീവനക്കാർക്കെതിരെയുള്ള ആക്രമണത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ കൂട്ടായ്മയും പദയാത്രയും സംഘടിപ്പിച്ചു.സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.മോഹനൻ ഉദ്ഘാടനം ചെയ്തു.എൻ.എസ് ദിലീപ് അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ മുരളീധരൻനായർ,മോഹൻലാൽ, ടി.കെ.ജയകുമാ‌ർ,ആറാലുമ്മൂട് ജാഫർ,സരളശശി,രാധാകൃഷ്ണൻ,എസ്.ബാലചന്ദ്രൻനായർ തുടങ്ങിയവർ പങ്കെടുത്തു.