പൂവാർ: അരുമാനൂർ തുറ ഗവ.ന്യൂ എൽ.പി സ്കൂളിന് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10.50 ലക്ഷം രൂപ അനുവദിച്ച് വാങ്ങി നൽകിയ സ്കൂൾ ബസിന്റെ ഉദ്ഘാടനം എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു.പൂവാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അജിതകുമാരി അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സലീല ഷാജു,വാർഡ് മെമ്പർ സുലോചന,നെയ്യാറ്റിൻകര ബി.പി.ഒ ഡോ. ജി.സന്തോഷ് കുമാർ, എ.ഇ.ഒ.സുജാത,ഹെഡ്മിസ്ട്രസ് ഫിലോമിന,എസ്.എം.സി ചെയർപേഴ്സൺ സിന്ധു,മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. സാംദേവ്,സ്റ്റാഫ് സെക്രട്ടറി ഫ്രെഡി ബായ് തുടങ്ങിയവർ സംസാരിച്ചു.