bhinnasheshi

പാറശാല: ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ ബോദ്ധ്യപ്പെടുത്തുന്നതിനും സമൂഹത്തിൽ അവരുടെ പങ്ക് തിരിച്ചറിയാനുമുള്ള പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന ഭിന്നശേഷി വാരാചരണത്തിന് പാറശാലയിൽ തുടങ്ങി. ഇതിന്റെ ഭാഗമായുള്ള വിളംബരയാത്ര കുറുങ്കുട്ടി സാൽവേഷൻ ആർമി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. ബി.പി.ഒ എസ്. കൃഷ്ണകുമാർ, എ.ഇ.ഒ സെലിൻ ജോസഫ്, പ്രധാനാദ്ധ്യാപിക ആർ. ഗീതാകുമാരി, ബി.ആർ.സി പരിശീലകരായ എ.എസ്‌. മൻസൂർ, എസ്. അജികുമാർ, ആർ.എസ്. ബൈജു കുമാർ, എൽ. ജിജി, രേണുകാദേവി, ആർ. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. റിസോഴ്സ് അദ്ധ്യാപകരും കുട്ടികളും ജനപ്രതിനിധികളും പങ്കെടുത്ത വിളംബരയാത്ര പാറശാല നഗരം ചുറ്റി ബി.ആർ.സി യിൽ സമാപിച്ചു. ചെങ്കവിള അഭിനവിന്റെ വസതിയിൽ നിന്നാരംഭിക്കുന്ന ദീപശിഖാ പ്രയാണം കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ഉദയൻ ഉദ്ഘാടനം ചെയ്തു. പാറശാല ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പ്രധാനാദ്ധ്യാപിക ജെ. ചന്ദ്രികയുടെ സാന്നിദ്ധ്യത്തിൽ പാറശാല സബ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖർ ഏറ്റുവാങ്ങി എസ്.പി.സി.കേഡറ്റുകൾക്ക് കൈമാറി. രാവിലെ 10 ന് ബി.ആർ.സി ഹാളിൽ ചേർന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ ഉദ്ഘാടനം ചെയ്തു.