poli

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. പോളിടെക്നിക്കിൽ പ്രവർത്തിച്ചു വരുന്ന തുടർവിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഡിപ്ലോമ വിദ്യാർത്ഥികൾക്കായി ലാറ്ററൽ എൻട്രി പരീക്ഷ പരിശീലന കോഴ്സിന്റെയും ഹ്രസ്വകാല സാങ്കേതിക പരിശീലന കോഴ്സകളുടെയും ഉദ്ഘാടനം കോളേജ് ഓഡിറ്റോറയത്തിൽ അഡ്വ. ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. പ്രിൻസിപ്പൽ പി.ഒ. നിസാർ അദ്ധ്യക്ഷത വഹിച്ചു. വിവിധ വകുപ്പ് മേധാവികളായ ആർ. സന്തോഷ് കുമാർ, ബിന്ദു രാജ്, പ്രേം ജിത്ത്, ജയറാം, സുനോജ്, പി.ടി.എ പ്രസിഡന്റ് ഷംനാദ്, കോളേജ് യൂണിയൻ ചെയമാൻ അനുരാജ് തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ ബാസിത് സ്വാഗതവും അരവിന്ദ് നന്ദിയും പറഞ്ഞു.

ക്യാപ്ഷൻ: ആറ്റിങ്ങൽ ഗവ. പോളിടെക്‌നിക് കോളേജിലെ തുടർവിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ വിവിധ പരിശീലന കോഴ്‌സുകൾ ബി. സത്യൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു