malayinkil

മലയിൻകീഴ്: വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടിയുടെ ഭാഗമായി മലയിൻകീഴ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളും അദ്ധ്യാപകരും നാട്ടിലെ ജനകീയ സംഗീതജ്ഞനും റിട്ട. അദ്ധ്യാപകനുമായ (വെള്ളനാട് ഗവ: സ്കൂൾ) കെ.പി. സുരേന്ദ്രന്റെ വീട്ടിലെത്തി ആദരിച്ചു.

സംഗീത ലോകത്തെ വിശേഷങ്ങളും പ്രഗത്ഭരെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു. അദ്ധ്യാപകരായ ലീന, അനിൽകുമാർ, ശോഭനകുര്യൻ, മിനി, ശ്രീകുമാരി, മോഹിനി, മീര എന്നിവരും വിദ്യാർത്ഥികളോടൊപ്പമെത്തിയിരുന്നു.