m-chandradethan

വർക്കല: വിദ്യാലയം പ്രതിഭകൾക്കൊപ്പം പരിപാടിയുടെ ഭാഗമായി വർക്കല ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ശാസ്ത്രജ്ഞനും മുഖ്യമന്ത്റിയുടെ ശാസ്ത്രോപദേഷ്ടാവുമായ പത്മശ്രീ എം. ചന്ദ്രദത്തനെ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് എസ്. അനിജോ അദ്ദേഹത്തെ പൊന്നാട അണിയിച്ചു. ഹെഡ്മിസ്ട്രസ് ആർ. ബിന്ദു, അദ്ധ്യാപകരായ ജെസി ഭാസ്കർ, സംഗീത, സതീശൻ, കവി പ്രഭാവർമ്മ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.