ബാലരാമപുരം:വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടിയുടെ ഭാഗമായി തലയൽ കെ.വി.എൽ.പി.എസിലെ കുട്ടികൾ കവി തലയൽ മനോഹരൻ നായരുടെ വീട് സന്ദർശിച്ചു.സ്കൂളിലെ ജൈവവൈവിദ്ധ്യ ഉദ്യാനത്തിലെ റോസാപ്പൂവും മൺചട്ടിയിൽ ചെടിയും കുട്ടികൾ അദ്ദേഹത്തിന് സമ്മാനമായി നൽകി.തേനും പാലും മുട്ടയും സമൃദ്ധമായി ലഭിച്ചിരുന്ന സ്ഥലമാണ് തേമ്പാമുട്ടമെന്ന് കേട്ടപ്പോൾ കുട്ടികൾ ആശ്ചര്യപ്പെട്ടു. ബഹുമുഖഗാന്ധി എന്ന പുസ്തകം കുട്ടികൾക്ക് സമ്മാനിച്ച് നിരവധി കവിതകൾ കുരുന്നുകൾക്ക് ചൊല്ലികേൾപ്പിച്ചതിനു പുറമേ തന്റെ പട്ടാള ജീവിതാനുഭവങ്ങളും പങ്കുവച്ചു.പ്രഥമാദ്ധ്യാപിക മെഴ്സി, അദ്ധ്യാപകർ, പി.ടി.എ പ്രതിനിധികൾ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.