ബാലരാമപുരം: ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ സാമൂഹ്യസുരക്ഷ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് ആരംഭിച്ചു. ഡിസംബർ രണ്ടിന് 7,8, 15 വാർഡിലുള്ളവർക്ക് അഗസ്ത്യാർ സ്വാമി കല്യാണമണ്ഡപത്തിൽ, നാലിന് 9,10 വാർഡുകാർക്ക് അന്തിയൂർ സർവ്വീസ് സഹകരണ സംഘത്തിൽ, പത്തൊൻപതാം വാർഡിലുള്ളവർക്ക് പരുത്തിമഠം എൻ.എസ്.എസ് കരയോഗത്തിൽ, 6 ന് 11,12 വാർഡിലുള്ളവർക്ക് കോട്ടുകാൽക്കോണം അക്ഷയ സെന്റെറിൽ, 9 ന് 13,14 വാർഡിന് നെല്ലിവിള ലൂഥറൻ എൽ.പി.എസ്സിൽ, വാർഡ് 16 ന് സെന്റ് ജോസഫ് സ്കൂളിൽ, 11 ന് 17,18 വാർഡിന് ഐത്തിയൂർ പുരുഷ സഹായസംഘത്തിൽ, 13 ന് 19,20 വാർഡിന് ബാലരാമപുരം ഗവൺമെന്റ് ഹയർസെക്കന്റെറി സ്കൂളിൽ.