ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം സഭവിള ശാഖക്ക് കീഴിലുള്ള യൂത്ത് മൂവ്മെന്റിന്റെ വാർഷിക പൊതുയോഗവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും സഭവിള ശ്രീനാരായണാശ്രമത്തിൽ നടന്നു. ശാഖാ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് രാജീവ് അടുന്നിലശ്ശേരി, ശാഖാ പ്രസിഡന്റ് വി.സുഭാഷ്, സെക്രട്ടറി ഡി.ജയതിലകൻ എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി രാജീവ് അടുന്നിലശ്ശേരി (പ്രസിഡന്റ്), ഷിബിൻ തെക്കതിൽ (വൈസ് പ്രസിഡന്റ്), അഭി പുതുവീട് (സെക്രട്ടറി), അനന്തു (ജോ. സെക്രട്ടറി), അഭിരാജ് (ട്രഷറർ),എന്നിവരെയും 11 പേരടങ്ങുന്ന എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.