വെള്ളറട: ചിറത്തലയ്ക്കൽ മേജർ ഭഗവതി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവം ഡിസംബർ 6നു തുടങ്ങി 10ന് സമാപിക്കും. ഉത്സവ ദിവസങ്ങളിൽ രാവിലെ 5ന് നിർമ്മാല്യദർശനം, 5.15ന് അഭിഷേകം, 5.30ന് ഗണപതി ഹോമം, 7ന് ഉഷ പൂജ, 8. 30ന് കലശ പൂജ, 9.30ന് കലശാഭിഷേകം, 10.30ന് ഉച്ചപൂജ, വൈകുന്നേരം 5ന് തിരുനടതുറക്കൽ, 6ന് അലങ്കാര ദീപാരാധന, 6. 30ന് സായാഹ്ന ഭക്ഷണം, 7ന് ഭഗവതി സേവ, 8ന് അത്താഴപൂജ, ഒന്നാം ഉത്സവം വെള്ളി വൈകിട്ട് 5. 15ന് തിരുവാഭരണം ഏറ്റുവാങ്ങൽ, രണ്ടാം ഉത്സവം ശനി 6. 15ന് പുഷ്പാഭിഷേകം, മൂന്നാം ഉത്സവം ഞായർ രാവിലെ 10ന് മത പാഠശാല ഉദ്ഘാടനം, 11ന് ആദ്ധ്യാന്മിക പ്രഭാഷണം, 7. 30ന് കുട്ടുകളുടെ കലാപരിപാടികൾ. നാലാം ഉത്സവം തിങ്കൾ രാവിലെ 11ന് ആദ്ധ്യാന്മിക പ്രഭാഷണം, 12. 30ന് ഉത്സവ സദ്യ, അഞ്ചാം ഉത്സവം ചൊവ്വ രാവിലെ 8. 30ന് പൊങ്കാല 10. 30ന് പൊങ്കാല നിവേദ്യം 11. 30ന് തിരുനാൾ സദ്യ, 5. 30ന് സാംസ്കാരിക സമ്മേളനം, 6ന് കാർത്തിക ദീപം തെളിയിക്കൽ, 7. 30ന് കളമെഴുത്തും പാട്ടും രാത്രി 9ന് ആനപ്പുറത്ത് എഴുന്നള്ളത്ത്.