ആര്യനാട്:ഫണ്ട് അനുവദിച്ചിട്ടും പൂവച്ചൽ പഞ്ചായത്തിലെ റോഡുകളുടെ നിർമ്മാണം വൈകുന്നതിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ് പൂവച്ചൽ മണ്ഡലം കമ്മിറ്റി ആര്യനാട് പി.ഡബ്ലിയു.ഡി ഓഫീസ് ഉപരോധിച്ചു. കാൽനടയാത്ര പോലും ദുഷ്ക്കരമായ റോഡുകളിലെ കുഴികൾ മൂന്ന് ദിവസത്തിനുള്ളിൽ നികത്തി ഗതാഗത യോഗ്യമാക്കാമെന്നും മറ്റ് നിർമ്മാണ പ്രവർത്തികൾ ഉടൻ പൂർത്തിയാക്കാമെന്നും അസിസ്റ്റന്റ് എൻജിനിയർ രേഖാമൂലം ഉറപ്പു നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്ത കുഴി, ഡി.സി.സി ജനറൽ സെക്രട്ടറി എം.ആർ.ബൈജു,കെ.കെ.രതീഷ്,ഷാജി ദാസ്,ജെ.ഷാഫി ലിജു സാമുവൽ, ഉദയൻ പന്തടിക്കളം,റിജു വർഗീസ്,ചേരപ്പള്ളി പ്രശാന്ത്,രാഹുൽ,അനിൽകുമാർ ,എസ്.റ്റി.അനീഷ്,സജു കട്ടയേക്കാട്,റെജി കുമാർ,സാം എന്നിവർ പങ്കെടുത്തു.