jjj

നെയ്യാറ്റിൻകര: കുടുംബം പോറ്റാനായി അച്ഛന്റെ ജോലിതന്നെ തിരഞ്ഞെടുത്തെങ്കിലും വിധി വില്ലനായതോടെ ഇനി എന്ത് എന്ന ചോദ്യവുമായി നിൽക്കുകയാണ് ബിജുകുമാർ. അരങ്ങൽ തേരിവിള ശ്രീഭവനിൽ വാടകയ്ക്ക് താമസിക്കുന്ന ബിജുകുമാർ പരേതനായ ശിവൻകുട്ടിയുടെ മകനാണ്. അച്ഛന്റെ തൊഴിൽ മാർഗം തിരഞ്ഞെടുത്തപ്പോൾ സ്വരുക്കൂട്ടിയ പ്രതീക്ഷകളെല്ലാം അസ്തമിച്ച ദുഃഖത്തിലാണ്. ഓട്ടോ ഓടിച്ചുള്ള വരുമാനത്തിൽ ഭാര്യയും അമ്മയും മക്കളുമായി നല്ലൊരു കുടുംബ ജീവിതം നയിച്ചിരുന്നപ്പോഴാണ് വിധിവിളയാട്ടം പോലെ അതിഗുരുതരമായ കരൾ രോഗ ബാധിതനായത്. കഴിഞ്ഞ രണ്ടു വർഷമായി ബിജുവും ഹൃദയരോഗത്താൽ വലയുന്ന വൃദ്ധയായ മാതാവ് സരസ്വതി, ഭാര്യ സിഞ്ചു ശ്യാമിനിയും മക്കളായ ശരത്ത് ശരണ്യ എന്നിവരുമൊത്ത് വാടക വീട്ടിലാണ് താമസം. സന്നദ്ധ സംഘടനകളും നാട്ടുകാരും വളരെയധികം സഹായിച്ചിട്ടാണ് നാളിതുവരെയുള്ള ചികിത്സ തുടരുന്നത്. ആഴ്ചയിൽ 4000 രൂപയുടെ മരുന്നാണ് ഇപ്പോൾ ആവശ്യം. ശരീരത്തിൽ രക്താംശം വേണ്ടത്ര ഇല്ലാത്തതിനാൽ ഡയാലിസിസ് നടത്താൻ പറ്റില്ലെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറയുന്നു. സുമനസുകൾ ആരെങ്കിലും കനിഞ്ഞാൽ ബിജുവിന് അത് തെല്ലൊരു ആശ്വാസമാകും. ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലുമാണ് ഈ കൊച്ചു കുടുംബം. നെയ്യാറ്റിൻകര- ഓലത്താന്നി- ഇരുവൈേക്കോണം റോഡിൽ ഓലത്താന്നി വാട്ടർ ടാങ്കിനടുത്താണ് ബിജുകുമാർ താമസം. ഫോൺ : 9526974364.