agri

ഉഴമലയ്ക്കൽ:എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ നൂറുമേനി വിജയം നേടിയ ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ പച്ചക്കറി കൃഷിയിലും നുറുമേനി വിളയിച്ച് മാതൃകയാകുന്നു.സ്കൂളിലെ എൻ.എസ്.എസ്,സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ സംയുക്തമായി നടത്തിയ ജൈവകൃഷിയിലാണ് വിജയം കണ്ടത്.സ്കൂൾ വളപ്പിൽ ക്ലബ് അംഗങളും അദ്ധ്യാപകരും കൈകോർത്തപ്പോൾ ജൈവ കൃഷി വിജയത്തിലെത്തി.ഇതോടെ വിളവെടുപ്പ് സ്കൂൾ അധികൃതർ ആഘോഷമാക്കി.കാർഷിക വിഭങ്ങളുടെ വിളവെടുപ്പ് സ്കൂൾമാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് കെ.ഹരി.പ്രിൻസിപ്പൽ ബി.സുരേന്ദ്രനാഥ്.ഗൈഡ് കൺവീനർ കലാറാണി,സ്കൗട്ട് കൺവീനർ ഷൈൻ.ടി.എസ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മാത്യുഅലക്സാണ്ടർ എന്നിവർ പങ്കെടുത്തു.