കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ ഡീസന്റുമുക്ക്, കപ്പാംവിള മേഖലകളിൽ റബർ ഷീറ്റ് മോഷണം വ്യാപകമാവുന്നതായി പരാതി. വീടിന്റെ ടെറസുകൾക്കു മുകളിലും ഷീറ്റുപുരകളിലും ഒക്കെ വളരെ സുരക്ഷിതമായി സൂക്ഷിക്കുന്ന റബർ ഷീറ്റുകളാണ് വ്യാപകമായി മോഷ്ടിക്കപ്പെടുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായി ഓരോ മേഖലകൾ കേന്ദ്രീകരിച്ച് മോഷണം നടന്നു വരികയാണെന്നാണ് തദ്ദേശവാസികൾ പറയുന്നത്. കല്ലമ്പലം സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.