general

ബാലരാമപുരം: സംസ്ഥാന സ്കൂൾ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ കോട്ടുകാൽ ഗവ.വി.എച്ച്.എസ്.എസിലെ പി.എസ്. ഹരിപ്രസാദിന് സ്വർണമെഡൽ കരസ്ഥമാക്കി. അടിമാലിയിൽ നടന്ന സംസ്ഥാന സ്കൂൾ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ 3000 മീറ്റർ റോഡ് റെയ്സ്,​ 1000 മീറ്റർ ക്വാഡ്സ് എന്നീ ഇനങ്ങളിൽ ഹരിപ്രസാദ് രണ്ട് സ്വർണ്ണമെഡലുകൾ നേടി വ്യക്തിഗത ചാമ്പ്യനായി.പുന്നക്കുളം പ്രീയദർശിനി നഗർ സരസ്വതി നിലയത്തിൽ പത്മകുമാറിന്റെയും സിന്ധുവിന്റെയും മകനാണ്.ഡിസംബറിൽ കർണാടകത്തിലെ ബൽഗാമിൽ നടക്കുന്ന ദേശീയ സ്കൂൾ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിനും ഹരിപ്രസാദ് അർഹത നേടി.