തിരുവനന്തപുരം:പെൻഷൻ ആനുകൂല്യം നൽകണമെന്നാവശ്യപ്പെട്ട് റിട്ടയേർഡ് ഗ്രാമീൺ ഡാക് സേവക് തപാൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10 മുതൽ പോസ്റ്റൽ വകുപ്പ് സൂപ്രണ്ടിന്റെ ആഫീസിന് മുന്നിൽ കൂട്ടധർണ നടത്തുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ബി. ജനാർദ്ദനൻ,സെക്രട്ടറി ജി.മുരളീധരൻ തുടങ്ങിയവർ അറിയിച്ചു.