ബാലരാമപുരം: ഗാന്ധി സ്മരണ ഭാരതജനഹൃദയങ്ങളിൽ നിന്നും ആർക്കും തുടച്ചുമാറ്റാൻ കഴിയില്ലെന്ന് ഡോ.എ.നീലലോഹിതദാസ്.ഗാന്ധിയൻ ബാലകേന്ദ്രം നെയ്യാറ്റിൻകര താലൂക്ക് രക്ഷാധികാരി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.താലൂക്ക് രക്ഷാധികാരി വി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. മുക്കോല രത്നാകരൻ,​ചൊവ്വര രാമചന്ദ്രൻ,​അഡ്വ.ജി.മുരളീധരൻ,​എസ്.കെ.വിജയകുമാർ,​തെന്നൂർക്കോണം ബാബു,​ നെല്ലിമൂട് പ്രഭാകരൻ,​ വെള്ളറട ദാനം എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ:വി.സുധാകരൻ (താലൂക്ക് രക്ഷാധികാരി)​,​എൽ.ആർ.സുദർശനകുമാർ,​ നെല്ലിമൂട് സദാനന്ദൻ (വൈസ് ചെയർമാൻമാർ)​,​ ടി.ടൈറ്റസ് (ജനറൽ കൺവീനർ)​,​വി.രത്നരാജ് (കൺവീനർ)​.