കല്ലമ്പലം: മണമ്പൂർ ഗ്രാമപഞ്ചായത്തിൽ എൽ.ഇ.ഡി ലൈറ്റ് നിർമ്മാണ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. 18നും 40നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. ഇലക്ട്രോണിക് വിഷയത്തിൽ മാർക്കുള്ളവർക്ക് മുൻഗണന. എസ്.എസ്.എൽ.സി പാസായിരിക്കണം. താത്പര്യമുള്ളവർ അപേക്ഷയും വിലാസവും പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ഓഫീസിൽ നൽകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശ് അറിയിച്ചു.