നെടുമങ്ങാട് :അമൃതകൈരളി വിദ്യാഭവനിൽ 27-മത് വാർഷികാഘോഷം (വിസ്മയ -2019) കൈമനം മഠാധിപതി ശിവാമൃത ചൈതന്യ തിരിതെളിച്ച് ഉദ്‌ഘാടനം ചെയ്തു.വിദ്യാർത്ഥി പ്രതിനിധി കുമാരി നവമി എസ്.കെ സ്വാഗതം പറഞ്ഞു.പ്രിൻസിപ്പൽ സിന്ധു.എസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.വാർഡ് കൗൺസിലർ സി.സാബു,സ്കൂൾ മാനേജർ ജി.എസ്.സജികുമാർ,സീനിയർ പ്രിൻസിപ്പൽ ലേഖ.എസ്, പി.ടി.എ പ്രസിഡന്റ് മനേഷ് എന്നിവർ സംസാരിച്ചു. മാസ്റ്റർ ആകാശ് നന്ദി പറഞ്ഞു.സമാപന സമ്മേളനത്തിൽ നന്ദകുമാർ ഐ.എ.എസ്,ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (ഫോറെൻസ് ഒഫൻസ്) ലക്ഷ്മി കെ.തമ്പി, നെടുമങ്ങാട് സി.ഐ വി.രാജേഷ് കുമാർ,സിനിമാ താരങ്ങളായ മനു വർമ്മ, മഹേഷ്, മിസ് ആലിയ എന്നിവർ മുഖ്യാഥിതികളായി.