കുഴിത്തുറ: കന്യാകുമാരി ജില്ലയിൽ രണ്ടുദിവസമായി പെയ്യുന്ന ശക്തമായ മഴ കാരണം പേച്ചിപ്പാറ ഡാമിൽ നിന്ന് 1000 ഘന അടി വെള്ളം തുറന്നുവിടുന്നു. കുഴിത്തുറ താമ്രപർണി നദിക്കരയിൽ താമസിക്കുന്നവർ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മഴ കാരണം തൃപ്പരപ്പ് ആറ്റിൽ കുളിക്കാനിറങ്ങുന്നത് വിലക്കി.