മുടപുരം: ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ഭിന്നശേഷി കുട്ടികളെ ഉൾപ്പെടുത്തി സ്‌കൂൾ അസംബ്ലി സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളോടുള്ള സമൂഹത്തിന്റെ കാഴ്ച്ചപ്പാട് എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരവും നടന്നു.ഭിന്നശേഷിക്കാരായ 36 കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയമാണിത്.