michel-charles

കുഴിത്തുറ: ഡ്യൂട്ടിയിലായിരുന്ന ട്രാഫിക് പൊലീസിനെ മർദ്ദിച്ച യുവാവിനെ കളിയിക്കാവിള പൊലീസ് അറസ്റ്റുചെയ്തു. തിരുനെൽവേലി വെള്ളാർക്കുളം സ്വദേശി മൈക്കിൾ ചാൾസിനെയാണ് (29) അറസ്റ്റുചെയ്തത്. മാർത്താണ്ഡം ട്രാഫിക് പൊലീസ് കോൺസ്റ്റബിൾ രാജേഷി (50) നെയാണ് ഇയാൾ മർദ്ദിച്ചത്. ശനിയാഴ്ച രാത്രി ആയിരുന്നു സംഭവം. രാജേഷ് കുഴിത്തുറ ബസ് സ്റ്റാൻഡിനടുത്ത് ഡ്യൂട്ടിയിൽ നിൽക്കേ മൈക്കിൾ ചാൾസ് മദ്യലഹരിയിൽ ചായവിൽക്കാനായി ബസ് സ്റ്റാൻഡിൽ വന്നു. സ്ത്രീകൾ നിന്നിരുന്നതിനാൽ പുറത്തുപോയി ചായ വിൽക്കാൻ രാജേഷ് പറഞ്ഞു. ഇരുവരും തമ്മിൽ വാക്കേറ്റമായി. തുടർന്ന് രാജേഷിനെ മൈക്കിൾ ചാൾസ് മർദ്ദിക്കുകയായിരുന്നു.