തിരുവനന്തപുരം: ക്ഷീര വികസന വകുപ്പിന്റെ പട്ടം ക്ഷീര പരിശീലന കേന്ദ്രത്തിൽ 16 മുതൽ 21 വരെ ശാസ്ത്രീയ പശു പരിപാലനം എന്ന വിഷയത്തിൽ പരിശീലനം നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 15ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ഫീസ് 20 രൂപ. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്,​ ബാങ്ക് പാസ് ബുക്ക് എന്നിവയുടെ ഒറിജിനലും പകർപ്പും ഹാജരാക്കണം. ഫോൺ: 0471-2440911.