മുടപുരം: ആറ്റിങ്ങൽ തോട്ടവാരം കുഴിയിൽമുക്ക് വിക്രംസാരാബായ് റെസിഡന്റ്സ് അസോസിയേഷൻ, ആറ്റിങ്ങൽ ശിവപ്രിയ ആയുർവേദ ആശുപത്രിയുമായി സഹകരിച്ച് 8ന് രാവിലെ 9 മുതൽ സൗജന്യ ആയുർവേദ ചികിത്സ ക്യാമ്പ് നടത്തും. വി.എസ്.ആർ.എ അങ്കണത്തിൽ നടത്തുന്ന മെഡിക്കൽ ക്യാമ്പ് ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്യും. ഡോ. കെ.വി .സാബു ക്യാമ്പിനെ കുറിച്ച് വിശദീകരിക്കും. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. രാജു, മുൻ നഗരസഭാ ചെയർമാൻ അഡ്വ. സി.ജെ. രാജേഷ് കുമാർ, കൗൺസിലർ പി.എസ്. വീണ തുടങ്ങിയവർ സംസാരിക്കും.