കടയ്ക്കാവൂർ: പ്രവാസി അസോസിയേഷൻ കടയ്ക്കാവൂർ പൊലീസിന്റെ സഹായത്തോടെ മണനാക്ക് ജംഗ്ഷനിൽ സ്ഥാപിച്ച സി.സി ടിവി കാമറകളുടെ ഒൗദ്യോഗിക ഉദ്ഘാടനം ആറ്റിങ്ങൽ ഡിവൈ.എസ്.പി പി.വി. ബേബി നിർവഹിച്ചു. പ്രവാസി അസോസിയേഷൻ പ്രസിഡന്റ് കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാബീഗം, കടയ്ക്കാവൂർ പഞ്ചായത്ത് പ്രസിഡന്റ് വിലാസിനി, മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശ്, വക്കം പഞ്ചായത്ത് പ്രസിഡന്റ് വേണുജി, കടയ്ക്കാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമാംബീഗം, ബ്ളോക്ക് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ അഡ്വ. എസ്. ഫിറോസ് ലാൽ, വാർഡ് മെമ്പറുമാരായ നാസർ, താജുനിസ, വ്യാപാരി വ്യവസായി പ്രസിഡന്റ് സലാഹുദ്ദീൻ, സെക്രട്ടറി ഷെബീർ അൽ അമീൻ എന്നിവർ സംസാരിച്ചു. കടയ്ക്കാവൂർ എസ്.ഐ വിനോദ് വിക്രമാദിത്യൻ സ്വാഗതവും മണനാക്ക് പ്രവാസി അസോസിയേഷൻ മുൻ പ്രസിഡന്റ് സീതി നന്ദിയും പറഞ്ഞു.