വെഞ്ഞാറമൂട്: കുട്ടികളുടെ നാടകക്കളരിയായ ആലന്തറ രംഗപ്രഭാതിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 10 ദിവസം നീണ്ടുനിൽക്കുന്ന അഭിനയക്കളരി നടത്തുന്നു. 21 മുതൽ 30 വരെ ആലന്തറ രംഗപ്രഭാതിലാണ് പരിപാടി. 15 വയസിനു മുകളിൽ പ്രായമുള്ളവർക്ക് വേണ്ടി നടത്തുന്ന നാടകക്കളരിയിൽ നാടക രംഗത്തെ പ്രഗത്ഭർ ക്ളാസെടുക്കും. താല്പര്യമുള്ളവർ 10ന് മുമ്പായി രംഗപ്രഭാതുമായി ബന്ധപ്പെടുക. ഫോൺ നമ്പർ 9544793539,9447554190,8547549279.