മുടപുരം : വിദ്യാലയം പ്രതിഭകൾക്കൊപ്പം എന്ന പരിപാടിയുടെ ഭാഗമായി കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും പ്രതിഭകളെ ആദരിച്ചു. ഇതിന്റെ ഭാഗമായി സാഹിത്യവിഭാഗത്തിൽ പ്രശസ്ത സാഹിത്യകാരനും റിട്ട.അദ്ധ്യാപകനുമായ ചിറയിൻകീഴ് സലാം, ശാസ്ത്ര വിഭാഗത്തിൽ ആർ.വി ഹോസ്‌പിറ്റലിലെ ഡോ.രാമചന്ദ്രൻ,കലാവിഭാഗത്തിൽ ചിത്രകലാ ശില്പകല വിദഗ്ദ്ധനും റിട്ട.അദ്ധ്യാപകനുമായ രത്‌നാകരൻ, പ്രശസ്ത കൊറിയോഗ്രാഫർമാരായ മധു ഗോപിനാഥ് , വക്കം സജീവ് , കായിക വിഭാഗത്തിൽ റിട്ട.ഡിവൈ.എസ്.പി അഡ്വ.ഗോപിനാഥൻ നായർ എന്നിവരുടെ വീടുകളാണ് സന്ദർശിച്ചത്. വേറിട്ട ഈ അനുഭവങ്ങൾ കോർത്തിണക്കി ഫോട്ടോകളും വിഡിയോയും ഉൾപ്പെടുത്തി ഡിജിറ്റൽ മാഗസിൻ തയ്യാറാക്കാനുള്ള തീരുമാനത്തിലാണ് കുട്ടികൾ.