വെഞ്ഞാറമൂട്: ഗുരുധർമ്മ പ്രചാരണസഭ മുരൂർക്കോണം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സമ്മേളനവും മുതിർന്ന പ്രവർത്തകരെ ആദരിക്കലും നടന്നു. ത്രിവേണി ജംഗ്ഷനിൽ സംഘടിപ്പിച്ച സമ്മേളനം യൂണിറ്റ് പ്രസിഡന്റ് കൃഷ്‌ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി വാമനപുരം മനോഹരൻ ഉദ്ഘാടനം ചെയ്‌തു. വെമ്പായം ദാസ്, അരുൺകുമാർ, അനിൽ, കമലാക്ഷി, ബിജി തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ മുതിർന്ന പ്രവർത്തകരായ ജി. ആനന്ദൻ, എസ്. ബാലചന്ദ്രൻ എന്നിവരെ ആദരിച്ചു.