നെടുമങ്ങാട് : സംസ്ഥാന സർക്കാരിന്റെ ശ്രേഷ്ഠബാല്യം പദ്ധതി പ്രകാരം പുനരുദ്ധരിച്ച ആട്ടുകാൽ മീന്നിലം അംഗൻവാടിക്ക് പനവൂർ സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള വൈറ്റ്ബോർഡ്‌,കളിക്കോപ്പുകൾ, ടോയ്‌സ്,ചിത്രരചന ബുക്കുകൾ,ക്രയോൺസ് എന്നിവ കൈമാറി. പി.ടി.എ പ്രസിഡന്റ്‌ ഷാജി ഒ.പി.കെയുടെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ സുലോചന ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. സ്വാഗതസംഘം കൺവീനർ സദാശിവൻ നായർ സ്വാഗതം പറഞ്ഞു. വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ശ്രീകുമാർ നായർ, പ്രോഗ്രാം ഓഫീസർ നസീറാബീവി തുടങ്ങിയവർ പ്രസംഗിച്ചു.2002-04 ബാച്ചിലെ വിദ്യാർത്ഥികൾ ഫാൻ സംഭാവന ചെയ്തു.കുറവുള്ള ഫാനും ട്യൂബ് ലൈറ്റുകളുംഉടൻ ലഭ്യമാക്കുമെന്ന് മാനേജർ മുഹ്സിൻ അറിയിച്ചു.