നെടുമങ്ങാട് : രാത്രിയിൽ റോഡുവക്കിൽ പാർക്ക് ചെയ്തിരുന്ന ആട്ടോറിക്ഷയിൽ നിന്ന് ബാസ് ട്യൂബ് മോഷ്ടിച്ച കേസിൽ രണ്ടുപേരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. തൊഴുവൻകോട് വട്ടവിള പുത്തൻവീട്ടിൽ നിന്ന് അമ്പലമുക്ക് വയലിക്കട ടി.സി 4 /5ൽ വാടകയ്ക്കു താമസിക്കുന്ന ഡി. സുനിൽ കുമാർ (33), കരകുളം സ്വദേശി ഉണ്ണിക്കുട്ടൻ എന്ന ആർ. വിഷ്ണു (18) എന്നിവരാണ് പിടിയിലായത്. ഏണിക്കര സ്വദേശി ബിനുവിന്റെ ആട്ടോറിക്ഷയിലാണ് മോഷണം നടത്തിയത്. ഉടമയുടെ പരാതിയിൽ സി.ഐ വി. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽ ഗോപി, അബ്ദുൽ ഖാദർ, വേണു എന്നിവർ നടത്തിയ തെരച്ചിലിലാണ് ഇരുവരും കുടുങ്ങിയത്. കോടതി ഇവരെ റിമാൻഡ് ചെയ്തു.