കടയ്ക്കാവൂർ: കലയിൽ താല്പര്യമുള്ളവരെ വളർത്തിയെടുക്കുക എന്ന ലക്ഷ്യതോടെ കായിക്കരയിൽ കുമാരനാശാൻ നാട്യകലാ ഇൻസ്റ്റിറ്റൂട്ട് പ്രവർത്തനം ആരംഭിക്കുന്നു. നൃത്തം, സംഗീതം, വിവിധ വാദ്യോപകരണങ്ങൾ, ചിത്രരചന എന്നീ ഇനങ്ങളിലാണ് പരിശീലനം നൽകുന്നത്. പ്രഗത്ഭരായ അദ്ധ്യാപകർ ക്ളാസുകൾ നയിക്കും. ഫോൺ: 9946447607 9495303854.