kerala-

തിരുവനന്തപുരം:രാഷ്ട്രീയം മാറ്റിവച്ച് കേന്ദ്രം അടിയന്തരമായി സഹായിച്ചില്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി സംസ്ഥാനത്തിന്റെ പ്രവർത്തനം കുഴയും.

പദ്ധതികൾ വെട്ടിക്കുറച്ചും വികസനപദ്ധതികൾ കിഫ്ബിയിലേക്ക് തിരിച്ചുവിട്ടും ഭരണച്ചെലവ് കുറച്ചും കേരളം സാമ്പത്തിക അച്ചടക്കം പാലിക്കുന്നുണ്ട്. എന്നിട്ടും ശമ്പളപരിഷ്ക്കരണം സാമൂഹ്യപെൻഷനുകൾ എന്നിവയുടെ അധികബാദ്ധ്യതയും ജി.എസ്.ടിയും സാമ്പത്തിക മാന്ദ്യവും കാരണം വരുമാനം കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി. ഇൗ സർക്കാർ ആദ്യമായാണ് ശമ്പളവിതരണ കാലത്തല്ലാതെ ട്രഷറി നിയന്ത്രണം കർശനമാക്കുന്നത്. അതോടെ ചെറിയ ബില്ലുകൾ പോലും മാറാനാവുന്നില്ല. പ്രളയാശ്വാസമായി ലോകബാങ്ക് നൽകിയ പണം കൂടി ചെലവാക്കിയിട്ടും പിടിച്ചുനിൽക്കാനാവുന്നില്ല.

ജി.എസ്.ടി. വന്നതോടെ സ്വന്തമായി വരുമാനമാർഗ്ഗങ്ങൾ കണ്ടെത്താൻ സാധ്യത കുറവാണ്. മറ്റ് സംസ്ഥാനങ്ങളെ പോലെ കൂടുതൽ കേന്ദ്ര ആനുകൂല്യങ്ങൾ നേടിയെടുത്തില്ലെങ്കിൽ ശമ്പളവിതരണത്തെ ഉൾപ്പെടെ ബാധിക്കും

പ്രതിസന്ധി

നികുതി വരുമാന വർദ്ധന 4.81% മാത്രം

നികുതിയിതര വരുമാനം 3.37% കുറഞ്ഞു

മാസം 1000 കോടിയും മൂന്ന് മാസം കൂടുമ്പോൾ 4000 കോടിയും വായ്പയെടുത്താണ് ശമ്പളമുൾപ്പെടെയുള്ള ചെലവുകൾ നിർവ്വഹിക്കുന്നത്.

വായ്പാപരിധി 6500 കോടിയായി കുറച്ചത് ഇതിന് തിരിച്ചടിയായി.

ജി.എസ്. ടി. നഷ്ടപരിഹാര കുടിശിക 1600 കോടി കേന്ദ്രം പിടിച്ചുവച്ചു

കേന്ദ്ര വിഹിതവും കുറച്ചു

പരിഹാരവഴി

കേന്ദ്രവിഹിതം കൂട്ടണം

ജി.എസ്. ടി. നഷ്ടപരിഹാരവും കുടിശികയും കൃത്യമായി നൽകണം

വായ്പാപരിധി കുറച്ചത് പിൻവലിക്കണം

വായ്പാപരിധി ജി.ഡി.പിയുടെ 3.5 % ആക്കണം

ജി.എസ്.ടി.വരുമാന ചോർച്ച തടയണം

വാറ്റ് കുടിശിക പിരിച്ചെടുക്കണം

ഭരണചെലവുകൾ നിയന്ത്രിക്കണം

കോടതിയിലേക്ക്

ജി.എസ്.ടി. കുടിശികയ്‌ക്കായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി ഒരുതവണകൂടി സംസാരിക്കും. പഞ്ചാബ്, ഡൽഹി, ബംഗാൾ സംസ്ഥാനങ്ങളും ഒപ്പമുണ്ട്. കേന്ദ്രം വഴങ്ങിയില്ലെങ്കിൽ കൂട്ടായി സുപ്രീം കോടതിയെ സമീപിക്കും. 14% നികുതി വർദ്ധന ഇല്ലെങ്കിൽ കേന്ദ്രം നഷ്ടപരിഹാരം തരുമെന്നാണ് ധാരണ. ആദ്യം മാസംതോറും നൽകിയിരുന്നു. പിന്നെ രണ്ടു മാസത്തിലൊരിക്കലാക്കി. ഇപ്പോൾ അതും നിന്നു. ആഗസ്റ്റ് മുതൽ 1600 കോടിയാണ് കേരളത്തിന് ജി. എസ്. ടി കുടിശിക കിട്ടാനുള്ളത്.

-- ധനമന്ത്രി തോമസ് ഐസക്ക്

ഡിസംബറിൽ വേണ്ടത് 5,​300 കോടി

ശമ്പളവും പെൻഷനും 3,​700 കോടി

ക്ഷേമ പെൻഷൻ കുടിശിക 1,​600 കോടി

ബാദ്ധ്യത 4,​000 കോടി

കരാറുകാർക്കുള്ള കുടിശിക

കാരുണ്യ റിലയൻസ് ബാദ്ധ്യത

പട്ടിക വിദ്യാർത്ഥി സ്കോളർഷിപ്പ്

അന്താരാഷ്ട്ര ചലച്ചിത്രമേള

തിരുവിതാംകൂർ ദേവസ്വത്തിനുള്ള സഹായം

കെ.എസ്.ആർ.ടി.സി പെൻഷനും ശമ്പളവും

സ്‌കൂളുകളിലെ ഉച്ചക്കഞ്ഞി ഗ്രാന്റ്

ജീവനക്കാരുടെ മെഡിക്കൽ റീ ഇംബേഴ്സ്‌മെന്റ്

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം

വരവ് 1,02,801 കോടി

ചെലവ് 1,27,093കോടി

കടബാദ്ധ്യത

2000-2001 -23,919 കോടി

2010-2011-78,673 കോടി

2018-2010- 2,16,762 കോടി