തിരുവനന്തപുരം: സേവാഭാരതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാൻസർ രോഗികൾക്കുള്ള ചികിത്സാധനസഹായവിതരണം ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡോ. രഞ്ജിത്ത് ഹരി അദ്ധ്യക്ഷനായി. യു.എൻ. ഹരിദാസ് സേവാ സന്ദേശം നൽകി. ഡി. വിജയൻ, ഡോ. പി.പി. വാവ തുടങ്ങിയവർ പങ്കെടുത്തു. ആർ.സി.സിയിലും മെഡിക്കൽ കോളേജിലുമായി ചികിത്സയിൽ കഴിയുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 62 പേർക്കാണ് 15000 രൂപ വീതം സഹായം നൽകിയത്.