ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ സാന്ത്വന പരിചരണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന 'രോഗി ബന്ധു' കുടുംബസംഗമം നഗരസഭാ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്‌തു. ആരോഗ്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. രാജു, കൗൺസിലർ ജി. തുളസീധരൻപിള്ള, വലിയകുന്ന് ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജെസ്റ്റിൻ ജോസ്, ലയൺസ് ക്ലബ് ഭാരവാഹികളായ ഡി. രാജേന്ദ്രൻ, റിട്ട. എൻജിനിയർ രവീന്ദ്രൻ നായർ, കബീർ ദാസ് തുടങ്ങിയവർ സംസാരിച്ചു. ലയൺസ് ക്ലബ് പാലിയേറ്റീവ് യൂണിറ്റിന് നൽകിയ വീൽച്ചെയർ ചെയർമാൻ ആശുപത്രി സൂപ്രണ്ടിന് കൈമാറി. രോഗികൾക്കുള്ള വസ്ത്രം ഭക്ഷണക്കിറ്റ് എന്നിവയും വിതരണം ചെയ്‌തു.